അമ്മയെ പള്ളിയില്‍ വിട്ടുള്ള മടക്കം മരണത്തിലേക്ക്; നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

അപകടത്തില്‍ ബൈക്ക് യാത്രികനായ മാന്തുക സ്വദേശി ജിജോ മോന്‍ (32) ആണ് മരിച്ചത്

Accident
അപകടത്തിൽപ്പെട്ട കാർ
Edited by :Jayakumar
Last Updated :23 ഓഗസ്റ്റ് 2026, 8:56 am IST

പത്തനംതിട്ട: പന്തളം മാന്തുകയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാന്തുക റീത്തുപള്ളി ജങ്ഷനില്‍ വെച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രികനായ മാന്തുക സ്വദേശി ജിജോ മോന്‍ (32) ആണ് മരിച്ചത്.

പുലര്‍ച്ചെ 6. 15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

രാവിലെ അമ്മയെ പള്ളിയില്‍ കൊണ്ടു വിട്ടിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ജിജോമോന്റെ ബൈക്കില്‍ കാര്‍ വന്നിടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ജിജോമോന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കാര്‍ യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്.

News Now

Summary

Car loses control, crashes into auto-rickshaw and bike; young man dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates