
ചാനല്‍ ചര്‍ച്ചയില്‍ എംബി രാജേഷിനെ അപകീര്‍ത്തിപ്പെടുത്തി; അഡ്വ. ജയശങ്കറിനെതിരെ കേസ്; നേരിട്ട് ഹാജരാകണം
സമന്‍സ് പ്രകാരം ഒക്ടോബര്‍ 20ന് ജയശങ്കര്‍ നേരിട്ട് ഹാജരാകണം.

പാലക്കാട്: നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംബി രാജേഷിനെ വാര്‍ത്താ ചാനലിലെ ചര്‍ച്ചയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അഡ്വ. എ ജയശങ്കറിനെതിരെ കേസ് എടുത്തു. വാളയാര്‍ കേസുമായി ബന്ധപ്പെട്ട് 2019ല്‍ ചാനലിലൂടെ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് നിയമസഭാംഗമാകുന്നതിന് മുന്‍പ് എംബി രാജേഷ് ഒറ്റപ്പാലം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കേസ്.
സമന്‍സ് പ്രകാരം ഒക്ടോബര്‍ 20ന് ജയശങ്കര്‍ നേരിട്ട് ഹാജരാകണം. എംബി രാജേഷിന്റെ സഹോദരന്‍ നിതിന്‍ കണിച്ചേരിക്കെതിരെയും അഡ്വ. ജയശങ്കര്‍ ചര്‍ച്ചയ്ക്കിടെ ആരോപണം ഉന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ


