സികെ ജാനുവിന് കോഴ; കെ സുരേന്ദ്രനെതിരെ കേസ്

സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കെ സുരേന്ദ്രന്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:45 am IST

സുല്‍ത്താന്‍ ബത്തേരി: സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സികെ ജാനുവും കേസില്‍ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദ്ദേശപ്രകരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ കല്‍പ്പറ്റ കോടതി കേസ് എടുക്കാന്‍ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുക.

സികെ ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുക, കോഴ നല്‍കുക തുടങ്ങി കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now