'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നിര്‍ദേശം.

Cash declaration register should be maintained
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുക ഡെയ്‌ലി രജിസ്റ്ററില്‍ രേഖപ്പെടുത്തണം; സര്‍ക്കുലര്‍പ്രതീകാത്മക ചിത്രം/ എക്സ്പ്രസ്
Edited by :Sujith
Last Updated :9 മേയ് 2024, 3:07 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം കൈവശമുള്ള തുകയെ സംബന്ധിച്ചും വിലപിടിപ്പുള്ള വസ്തുക്കളെ സംബന്ധിച്ചുമുള്ള വിവരം ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍/ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഇക്കാര്യം എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now