ഡിക്ലറേഷന്‍ ഔട്ട്; കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറാകാന്‍ 'അധിക സത്യവാങ്മൂലം' വേണ്ട

ഫോം 6 ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മീഷന്‍ സ്വന്തം നിലക്ക് ഡിക്ലറേഷന്‍ ഫോം കൂടി ഉള്‍പ്പെടുത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജനക്കുറിപ്പ് എഴുതി

A person casts  vote.
പ്രതീകാത്മക ചിത്രം File
Edited by :SANAL DEV B
Last Updated :30 സെപ്റ്റംബർ 2026, 11:50 am IST

ന്യൂഡല്‍ഹി: വോട്ടേഴ്‌സ് ലിസ്റ്റില്‍ പുതുതായി പേര് ചേര്‍ക്കുന്നവര്‍ക്ക് ഇനി അപേക്ഷയോടൊപ്പം 'അധിക സത്യവാങ്ങ്മൂലം നല്‍കേണ്ടതില്ല. വോട്ടേഴ്‌സ് പോര്‍ട്ടലില്‍ നിന്ന് ഡിക്ലറേഷന്‍ ഫോം ഒഴിവാക്കി.

ഫോം 6 ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മീഷന്‍ സ്വന്തം നിലക്ക് ഡിക്ലറേഷന്‍ ഫോം കൂടി ഉള്‍പ്പെടുത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജിച്ചതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് കമ്മിഷന്‍ അധിക സത്യവാങ്മൂലം ഒഴിവാക്കിയത്. എസ്‌ഐആര്‍ അവസാനിച്ച ശേഷവും പുതിയ വോട്ടറാകാന്‍ അപേക്ഷ നല്‍കുന്നവര്‍ എസ്‌ഐആര്‍ നടപടികള്‍ക്ക് വിധേയമാകേണ്ട സ്ഥിതിയാണ് ഇതോടെ ഒഴിവായത്.

കേരളമടക്കം എസ്‌ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറാകാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇനി ഫോം 6 മാത്രം നല്‍കിയാല്‍ മതി. എന്നാല്‍, എസ്‌ഐആര്‍ പുരോഗമിക്കുന്ന ഡല്‍ഹിയടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ ഡിക്ലറേഷന്‍ ഫോം നിലവില്‍ നല്‍കണം. ഇവിടെയും എസ്‌ഐആര്‍ കഴിയുമ്പോള്‍ ഡിക്ലറേഷന്‍ ഫോം ഒഴിവാകും.

പുതിയ തീരുമാനത്തോടെ, ഒരു സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഒരാള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോഴും പഴയതുപോലെ ഫോം 6 മാത്രം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. അതേസമയം, എസ്‌ഐആറിന്റെ ഭാഗമായി നടക്കുന്ന ക്ലെയിംസ് ആന്റ് ഒബ്ജക്ഷന്‍സ് സമയപരിധിയില്‍ ഡിക്ലറേഷന്‍ ഫോം നല്‍കേണ്ടി വരും.

News Now

Summary

Declaration form not to be submitted to become a new voter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates