
വാഹന പരിശോധനക്കിടെ കുഴല്‍പ്പണം പിടിച്ചു; നടപടിക്രമം പാലിക്കാത്തതില്‍ പൊലീസുകാര്‍ക്ക് സസ്പെന്ഷന്

കല്‍പ്പറ്റ: വാഹന പരിശോധനക്കിടെ കുഴല്‍പ്പണം പിടിച്ച കേസില്‍ നടപടിക്രമം പാലിക്കാത്തതില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആണ് സസ്പെന്ഷന്.
എസ്എച്ച്ഒ കെ.അനില്‍കുമാര്‍, ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
വൈത്തിരിക്കടുത്ത് ചേലോട് രണ്ട് യുവാക്കളില്‍നിന്ന് കുഴല്‍പ്പണം പിടിച്ച കേസിലാണ് നടപടി. മലപ്പുറം സ്വദേശികളില്‍ നിന്ന് 3,30,000 രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. ഇത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cash seized during vehicle inspection; Police officers suspended for not following procedures
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



