
ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്ഷന്
പത്തനംതിട്ട: ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹെഡ് ഹെഡ് ക്ലര്‍ക്ക് പി ആര് റെജിമോന് സസ്പെന്ഷന്. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് നടപടി എടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.
വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹെഡ് ക്ലാര്‍ക്ക് റെജിമോന്റെ ഫോണില്‍ നിന്നാണ് ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന 110 കടമുറികളുടെ ലേലവും ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നത്.സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവരം ചോര്‍ന്നതോടെ ടെന്‍ഡറും തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇ-ലേലവും റദ്ദാക്കിയിരുന്നു.
ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടികളുണ്ടാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ ലോഹ ആക്രികള്‍ ക്ലീന്‍ കേരള കമ്പനിയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Sabarimala e-tender details leaked; Head Clerk suspended
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





