30 അടി വിസ്തീര്‍ണം; കശുവണ്ടിയില്‍ മുഖ്യമന്ത്രിയുടെ രൂപം തീര്‍ത്ത് ഡാവിഞ്ചി സുരേഷ് 

കൊല്ലം ബീച്ചിലെ സൃഷ്ടിക്കായി രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പാണ് ഉപയോഗിച്ചത്. 

ചിത്രം / ഫെയ്‌സ്ബുക്ക്
Edited by :migrator
Last Updated :22 ജനുവരി 2024, 7:50 pm IST

കൊല്ലം: കൊല്ലത്ത് നവകേരള സദസ്സ് നടക്കാനിരിക്കെ കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീര്‍ത്ത് കലാകാരന്‍. 30 അടി വിസ്തീര്‍ണത്തില്‍ കലാകാരന്‍ ഡാവിഞ്ചി സുരേഷാണ് മുഖ്യമന്ത്രിയുടെ രൂപം നിര്‍മ്മിച്ചത്. 

വിവിധ വിഭാഗത്തിലുള്ള പരിപ്പ് വേര്‍തിരിച്ചാണ് കലാസൃഷ്ടിക്ക് ആവശ്യമായ നിറവിന്യാസം തയ്യാറാക്കിയത്. കൊല്ലം ബീച്ചിലെ സൃഷ്ടിക്കായി രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പാണ് ഉപയോഗിച്ചത്. 
കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് കലാരൂപത്തിന്റെ സംഘാടനം.

കലാകാരന്‍ ഡാവിഞ്ചി സുരേഷ്, എം മുകേഷ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now