'ആ ടേബിളിൽ വിളമ്പാൻ പറ്റില്ല'... കല്ല്യാണ വീട്ടിൽ തർക്കം, കൂട്ടയടി; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരിക്ക്, കേസ് (വിഡിയോ)

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. കാറ്ററിങ് തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്

wedding venue fight
wedding venue fight
Last Updated :12 May 2026, 2:30 pm IST
Edited by :രഞ്ജിത്ത് കാർത്തിക

തൊടുപുഴ: വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെയുള്ള പത്തോളം പേർക്ക് മർദ്ദനം. കാറ്ററിങ് തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലാണ് അടി ഉണ്ടായത്.

വണ്ടിപ്പെരിയാർ ഗ്രാംബി സ്വദേശികളുടെ വിവാഹ ചടങ്ങിനിടയാണ് സംഭവം. വിവാഹം കഴിഞ്ഞ ശേഷം വിരുന്നുകാരുടെ സൽക്കാരത്തിൽ ആയിരുന്നു ബന്ധുക്കാരും മറ്റും. ഏറ്റവും അവസാന ഭാഗത്താണ് വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെ ഉള്ള ആളുകൾ ഭക്ഷണം കഴിക്കാൻ എത്തിയത്.

ഈ സമയം ടേബിളും മറ്റും വൃത്തിയാക്കി കൊണ്ടിരുന്ന കാറ്ററിങ് തൊഴിലാളികൾ ഇവർ ഇരുന്ന കസേരയിൽ ഭക്ഷണം വിളമ്പാൻ കഴിയില്ല എന്ന് പറഞ്ഞു. തുടർന്ന് ഉണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. സ്ത്രീകൾ ഉൾപ്പെടെ പത്തോളം ആളുകൾക്കാണ് പരിക്കേറ്റത്.

ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്തു.

News Now

Summary

catering workers family members wedding venue fight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates