സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; പുനഃക്രമീകരിച്ചിരിക്കുന്നത് ഇങ്ങനെ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. തിങ്കളാഴ്ച മുതൽ പുനഃക്രമീകരിച്ച സമയത്തിലായിരിക്കും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുക. 

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ  റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ റേഷൻ കടകളുടെ നിലവിലെ പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെയുമായിരുന്നു. ഈ സമയ ക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates