യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !; ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം
കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു

കൊച്ചി : കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ നവംബർ 1 മുതൽ വീണ്ടും മാറ്റം വരുത്തുന്നു. വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ ഇന്റർസിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കോട്ടയം പാത ഇരട്ടിപ്പിക്കൽ
ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്ക് വഞ്ചിനാട് എക്സ്പ്രസും 10നു മുമ്പ് തിരുവനന്തപുരത്ത് എത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു.
മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് രാവിലെ 9.15നും ബാനസവാടി – കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്‌ഷനിൽ എത്തും.
തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്‌ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്പൂർ – കോട്ടയം എക്സ്പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെൽവേലി – പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
