ലോട്ടറി വില്പന നടത്തുന്നതിനിടെ പുനലൂർ സ്വദേശി ഇല്യാസിനാണ് (71) പണം നഷ്ടപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

News Now

കൊല്ലം: ഭാഗ്യക്കുറി നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനിൽ നിന്ന് 5000 രൂപ തട്ടിയെന്ന് പരാതി. പുനലൂർ ചൗക്ക റോഡിൽ ലോട്ടറി വില്പന നടത്തുന്നതിനിടെ പുനലൂർ സ്വദേശി ഇല്യാസിനാണ് (71) പണം നഷ്ടപ്പെട്ടത്. ഇല്യാസ് പുനലൂർ പൊലീസിൽ പരാതി നൽകി. 

ബൈക്കിൽ എത്തിയ യുവാവ് ഫലം നോക്കാനായി അഞ്ച് ലോട്ടറി ടിക്കറ്റ് ഇല്യാസിനെ ഏൽപ്പിച്ചു. ഇതിൽ ഒരു ടിക്കറ്റിന് 5000 രൂപ സമ്മാനം ഉണ്ടെന്നു കണ്ടത്തി. തുകയിൽ 2300 രൂപ പണമായും ബാക്കി തുകയ്ക്ക് ഓണം ബംബർ ടിക്കറ്റും വാങ്ങി  യുവാവ് മടങ്ങി. യുവാവ് നൽകിയ പണമടിച്ച ടിക്കറ്റ് താലൂക്ക് ആശുപത്രി മുക്കിലെ ലോട്ടറി കടയിൽ കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് പണം തട്ടിയതാണെന്ന കണ്ടെത്തിയത്.  ടിക്കറ്റിന്റെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ" ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates