സി ശിവന്‍കുട്ടി, പി രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി

കെ സുരേന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ / ട്വിറ്റർ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

തിരുവനന്തപുരം : സംസ്ഥാന ബിജെപിയില്‍ പുനഃസംഘടന. അഞ്ചു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലാ അധ്യക്ഷന്മാരെയാണ് മാറ്റിയത്. അഡ്വ. ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റായും നിയമിച്ചു. 

സി ശിവന്‍കുട്ടി, പി രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. എഎന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. 

ട്രഷറര്‍ ആയിരുന്ന ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ പന്തളം പ്രതാപനെയും സംസ്ഥാന സെക്രട്ടറിയാക്കിയിട്ടുണ്ട്. ട്രഷററായി ഇ കൃഷ്ണദാസിനെയും നിയമിച്ചു. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലിലും ഉള്‍പ്പെടുത്തി. 

പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി എ സൂരജ്, കോട്ടയത്ത് - ജി ലിജിന്‍ ലാല്‍, പാലക്കാട് - കെ എം ഹരിദാസ്, വയനാട് - കെ പി മധു, കാസര്‍കോട് രവീശതന്ത്രി കുണ്ടാര്‍ എന്നിവരെയും നിയമിച്ചു. പാര്‍ട്ടി വക്താക്കളായി കെ വി എസ് ഹരിദാസ്, നാരായണന്‍ നമ്പൂതിരി, അഡ്വ. ടി പി സിന്ധുമോള്‍, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി എന്നിവരെയും നിയമിച്ചു. 

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates