
പൊലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി എസ്എച്ച്ഒ; വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ എസ്എച്ച്ഒയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്.
ഭര്‍തൃഗൃഹത്തില്‍നിന്ന് ഇറങ്ങിപ്പോയ സ്ത്രീയെ കണ്ടെത്തി കൊണ്ടുവന്നശേഷം ബന്ധുക്കള്‍ക്കൊപ്പം അയക്കുന്നതിനായി ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പുലര്‍ച്ചേ വിവരമറിഞ്ഞ് ഭര്‍ത്താവും മാതാവും സ്റ്റേഷനിലെത്തിയപ്പോള്‍ യുവതി ഇവരുമായി വഴക്കായി. ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒയെ അറിയിച്ചു.
വ്യായാമത്തിലായിരുന്ന എസ്എച്ച്ഒ യൂണിഫോം ധരിക്കാതെ വേഗത്തില്‍ സ്റ്റേഷനിലെത്തി. ഈസമയം തനിക്കനുകൂലമായ തീരുമാനം ലഭിക്കാതിരുന്ന ഒരു വ്യക്തി സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളുടെ വിഡിയോ ഫോണില്‍ ചിത്രീകരിക്കുകയും മോശം പരമാര്‍ശങ്ങളോടെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
WHAT TO READ NEXT
വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി
വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കും മോശം കമന്റിട്ടവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. രാവിലെ വ്യായാമത്തിന് പോയപ്പോള്‍ സ്റ്റേഷനില്‍ അടിയന്തരമായ ആവശ്യമുണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തില്‍ എത്തിയതെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം. പ്രശ്നം പരിഹരിച്ചയുടന്‍ മടങ്ങി ക്വാര്‍ട്ടേഴ്സിലെത്തി യൂണിഫോം ധരിച്ച് എസ്എച്ച്ഒ മടങ്ങിയെത്തിയെന്നും പറയുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Chengannur SHO in Bermuda at Police Station; Case Filed Against Woman Who Shared Video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


