പൊലീസ് സ്റ്റേഷനില്‍ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; റീല്‍സ് ചിത്രീകരണം; അന്വേഷണം

ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടി റീല്‍സ് ചിത്രീകരിച്ചത്.

ED case accused persons' Onam celebration; Reels filming in police station
പൊലീസ് സ്റ്റേഷനില്‍ ഇഡി കേസ് പ്രതികളുടെ ഊഞ്ഞാലാട്ടം
Edited by :Sujith
Last Updated :22 ഓഗസ്റ്റ് 2026, 3:50 pm IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ റീല്‍സ് ചിത്രീകരിച്ച് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ പ്രതികള്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. ഐ പി ബിനു അടക്കമുള്ള പ്രതികളാണ് ഊഞ്ഞാലാടി റീല്‍സ് ചിത്രീകരിച്ചത്.

മ്യൂസിയം സ്റ്റേഷനില്‍ ഇന്നായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷര്‍ട്ടുകളായിരുന്നു പ്രതികളും ധരിച്ചിരുന്നത്. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അധികൃതര്‍ ഊഞ്ഞാല്‍ അഴിച്ചുമാറ്റി. ഇന്ന് പ്രതികള്‍ ഒപ്പിടേണ്ട ദിവസമായിരുന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് സിപിഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇവര്‍ 68 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. സെഷന്‍സ് കോടതി രണ്ടുതവണ ജാമ്യം തള്ളിയതോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

News Now

Summary

ED case accused persons' Onam celebration; Reels filming in police station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates