
ആല്‍ബം ഷൂട്ടിങിനായി ചെന്നൈയില്‍ നിന്നെത്തി; വിരിപ്പാറയില്‍ യുവാവ് മുങ്ങി മരിച്ചു
ചാലക്കുടിയിൽനിന്നും അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തൃശൂര്‍: ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയില്‍ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആല്‍ബം ഷൂട്ടിങ്ങിന് ചെന്നെയില്‍നിന്നും എത്തിയ സംഘത്തിലെ പ്രവീണ്‍ ആണ് മരിച്ചത്. പുഴയിലെ ആഴമുള്ള കയമായതിനാല്‍ സ്കൂബാ ഡൈവിങ്ങിലൂടെ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ സ്കൂബാ ഡൈവര്‍മാരായ അനില്‍ മോഹനും, ആര്‍എം നിമേഷും , രെജു എവി യും ചേര്‍ന്നാണ് പ്രവീണിനെ മുങ്ങി എടുത്തത്.
തിരച്ചിലിന് ചാലക്കുടി ഫയര്‍ സ്റ്റേഷന് അസ്സിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ആര്‍കെ രമേഷിന്റെ നേതൃത്വത്തില്‍ ഷഹാര്‍ എ, അരുണ്‍ എസ് വി , റെജി എസ് വാര്യര്‍ , മിഥുന് പി. എസ്, അബൂബക്കര്‍ കെ പി, സിവില്‍ ഡിഫന്‍സ് സംഘം ഡേവിസ് എംപി എന്നിവര്‍ ഉണ്ടായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Chennai native drowns to death in Chalakudy river at Konnakuzhy Virippara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


