ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദുരന്തത്തില്‍പ്പെട്ടത് അനാഥാലയത്തിലെ അന്തേവാസികള്‍

ഹൈദരബാദിലെ സംഘറെഡ്ഡി ജില്ലയിലെ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് അപകടം.

Six students drown during Ganesh immersion in Telangana’s Sangareddy
ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചുപ്രതീകാത്മക ചിത്രം
Edited by :Sujith
Last Updated :17 സെപ്റ്റംബർ 2026, 9:55 am IST

ഹൈദരബാദ്:ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു. ശിരീഷ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളാണ് മുങ്ങി മരിച്ചത്. തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലെ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് അപകടം.

അനാഥാലയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് എട്ട് പേര്‍ അടങ്ങുന്ന സംഘം വിഗ്രഹ നിമജ്ജനത്തിനായി പോയപ്പോഴായിരുന്നു അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശിരീഷ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ വാര്‍ഡനെ അറസ്റ്റ് ചെയ്തു. വിഗ്രഹ നിമജ്ജനത്തിന് ട്രസ്റ്റ് മാനേജ്‌മെന്റ് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി എട്ട് വിദ്യാര്‍ഥികളാണ് കുളത്തില്‍ ഇറങ്ങിയത്. വിഗ്രഹവുമായി കുളത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ ആഴത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും എത്തിയാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയത്.

മൂന്ന് അടിയിലധികം ഉയരമുള്ള ഏതൊരു വിഗ്രഹം നിമജ്ജനം ചെയ്യുമ്പോഴും പൊലീസില്‍ വിവരം അറിയിക്കണം. ക്രമീകരണങ്ങളും സഹായങ്ങളും നല്‍കുന്നതിനായി ഒരു വെബ്‌സൈറ്റ് തന്നെ സജ്ജീകരിച്ചതായും പൊലീസ് പറഞ്ഞു. ട്രസ്റ്റിന്റെ ക്യാംപസില്‍ വിഗ്രഹം സ്ഥാപിച്ചിരുന്നെങ്കിലും നിമജ്ജനത്തിന് അനുമതി തേടിയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കൊപ്പം നിമഞ്ജന സമയത്ത് വാര്‍ഡന്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

News Now

Summary

Six students drown during Ganesh immersion in Telangana’s Sangareddy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates