
News Now
ലോറിയില് നിന്നും ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു; കണ്ണൂരില് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മനസ്സു തുറക്കാൻ ഒരിടം; ഡയറി എഴുതുന്ന ശീലം വീണ്ടും തിരിച്ചെത്തുന്നു
റഷ്യന് എണ്ണ ഇറക്കുമതിയില് ഇന്ത്യക്ക് ആശ്വാസം; തീരുവകളില് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്ഡിന് പുതിയ ചെയര്മാന്; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് ഇടതു സ്ഥാനാര്ത്ഥിക്കു വേണ്ടി പ്രൊഫ. കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന അഭ്യൂഹം ശക്തമായി നിലനില്ക്കുന്നതിനിടെ, മുന്നറിയിപ്പുമായി ചെറിയാന് ഫിലിപ്പ്. ഫെയ്സ്ബുക്കിലൂടെയാണ് കെ വി തോമസിനോട് ചെറിയാന് ഫിലിപ്പിന്റെ അഭ്യര്ത്ഥന.
''എകെജി സെന്ററില് നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന് തോമസ് മാഷ് ദയവായി പോകരുതേ.... ''എന്നാണ് ചെറിയാന് ഫെയ്സ്ബുക്കില് കുറിച്ചത്. തൃക്കാക്കരയില് താന് വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കുമെന്നാണ് കെ വി തോമസ് ഇന്നലെ പറഞ്ഞത്.
വി ഡി സതീശന് അടക്കമുള്ള സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തെയും കെ വി തോമസ് രൂക്ഷമായി വിമര്ശിച്ചിരുന്നു. പ്രചാരണത്തിനിറങ്ങുമോ എന്നതില് പത്താം തീയതി നിലപാട് വ്യക്തമാക്കുമെന്നാണ് കെ വി തോമസ് സൂചിപ്പിച്ചത്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


