ഈ മാസം 22 മുതല്‍ സര്‍വീസ് ആരംഭിക്കും

vistadome coach
വിസ്റ്റാഡോം കോച്ച്
Last Updated :17 October 2026, 9:43 am IST

News Now

കൊല്ലം: ദക്ഷിണ റെയില്‍വേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകള്‍ കേരളത്തിലേക്ക്. കൊല്ലം - പുനലൂര്‍ - ചെങ്കോട്ട പാത വഴി സര്‍വീസ് നടത്തുന്ന മധുര - ഗുരുവായൂര്‍ എക്സ്പ്രസിലാണ് (Train No. 16327/16328) ഈ പ്രത്യേക കോച്ച് അനുവദിച്ചിരിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന ഒരു ട്രെയിനില്‍ ആദ്യമായാണ് വിസ്റ്റാഡോം സൗകര്യം ലഭ്യമാകുന്നത്. ഈ മാസം 22 മുതല്‍ സര്‍വീസ് ആരംഭിക്കും.

ചെങ്കുത്തായ മലനിരകള്‍, തുരങ്കങ്ങള്‍, പച്ചപ്പു നിറഞ്ഞ കുന്നിന്‍ചരിവുകള്‍, പുഴയോരങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന കൊല്ലം - ചെങ്കോട്ട റൂട്ട് യാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകള്‍ ഇനി വലിയ ഗ്ലാസ് ജനലുകളിലൂടെ അടുത്തു കണ്ടുകൊണ്ട് യാത്ര ചെയ്യാം. ഈ പാതയില്‍ വിസ്റ്റാഡോം കോച്ചുകള്‍ അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.

സര്‍വീസ് വിവരങ്ങള്‍

  • ട്രെയിന്‍ നമ്പറുകള്‍: 16327 / 16328 (മധുര - ഗുരുവായൂര്‍ - മധുര എക്സ്പ്രസ്)

  • കാലയളവ്: ഈമാസം 22 മുതല്‍ 2027 ജനുവരി 15 വരെ മധുര-ഗുരുവായൂര്‍ സര്‍വീസിലും, 23 മുതല്‍ 2027 ജനുവരി 16 വരെ ഗുരുവായൂര്‍-മധുര സര്‍വീസിലും ഈ കോച്ച് ലഭ്യമായിരിക്കും.

വിസ്റ്റാഡോം കോച്ച്

യാത്രക്കാര്‍ക്ക് പ്രകൃതിദൃശ്യങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കാന്‍ പാകത്തില്‍ കൂറ്റന്‍ ഗ്ലാസ് ജനലുകളും ഗ്ലാസ് മേല്‍ക്കൂരയും (Glass Panels) അടങ്ങിയ പ്രത്യേക കോച്ചുകളാണിത്. കാഴ്ചകള്‍ കാണുന്നതിനനുസരിച്ച് തിരിക്കാന്‍ കഴിയുന്ന റൊട്ടേറ്റിങ് സീറ്റുകളും വിസ്റ്റാഡോം കോച്ചുകളുടെ സവിശേഷതയാണ്.

Summary

Kerala's First Vistadome Coach Introduced on Madurai-Guruvayur Express

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates