ശ്രീകൃഷ്ണജയന്തി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു; ഇടഞ്ഞത് ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍

റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കയറി നിലയുറപ്പിച്ച ആനയെ തളച്ചു

Cherpulassery Manikandan, an elephant, ran amok during a Krishna Janmashtami procession
ഇടഞ്ഞ ആന
Edited by :Amal Joy
Last Updated :14 സെപ്റ്റംബർ 2025, 3:01 pm IST

പാലക്കാട്: കുന്നത്തൂര്‍ മേടില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആനയിടഞ്ഞു. ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറി. റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കയറി നിലയുറപ്പിച്ച ആനയെ തളച്ചു. ആനയുടെ മുകളിലുണ്ടായിരുന്ന മൂന്ന് പേരെ സുരക്ഷിതമായി താഴേയിറക്കി.

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കുന്നത്തൂര്‍ മേട് കൃഷ്ണ ക്ഷേത്രത്തിലേക്ക് ഉത്സവത്തിന്റെ ഭാഗമായാണ് ഒന്‍പത് ആനകളെ എത്തിച്ചത്. അതില്‍ ഒരു ആനയാണ് ഇടഞ്ഞത്. ഓട്ടത്തിനിടെ ആനയെ തളയ്ക്കാന്‍ ശ്രമിച്ച ഒരു പാപ്പാന് പരിക്കേറ്റു. അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് വിവരം.

ഇടഞ്ഞ ചെര്‍പ്പുളശ്ശേരി മണികണ്ഠനെ പാപ്പാന്മാര്‍ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല. വീട്ടുവളപ്പില്‍ ശാന്തനായി നിലയുറപ്പിച്ചെങ്കിലും ആളുകളെ താഴെയിറങ്ങാന്‍ അനുവദിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് ഇവരെ താഴെയിറക്കിയത്. ശാന്തനായി നിന്ന ആനയെ മറ്റൊരു പാപ്പനെത്തിയാണ് തളച്ചത്. എലിഫന്റ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഒന്നാം പാപ്പാന്‍ ആനയെ നടത്തിക്കൊണ്ടുവന്ന സമയത്ത് ഒരാള്‍ ആനയ്ക്ക് പുല്ല് നല്‍കി. ഈ പുല്ല് ആന വാങ്ങുന്ന സമയത്ത് പാപ്പാന്‍ തടഞ്ഞതാണ് പ്രകോപനകാരണമെന്നാണ് എലിഫന്റ് സ്‌ക്വാഡിലെ ഡോക്ടര്‍ പറയുന്നത്.

News Now

Summary

Cherpulassery Manikandan, an elephant, ran amok during a Krishna Janmashtami procession

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates