
ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം
അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് മണിയന്‍ ടിക്കറ്റ് വാങ്ങിയത്.

ദുബൈ: ബിഗ് ടിക്കറ്റില്‍ ഇത്തവണ മലയാളി നഴ്സിന് ഭാഗ്യം. ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ മലയാളി നഴ്സായ മണികണ്ഠന്‍ മണിയന്‍ മോഹനന്(39) 25,000 ദിര്‍ഹം ലഭിച്ചു. രണ്ടാമത്തെ പ്രാവശ്യം മണിയന്‍ ഭാഗ്യം പരീക്ഷിച്ചത്.
അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് മണിയന്‍ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റില്‍ രണ്ടാം തവണ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ തന്നെ സമ്മാനം നേടിയതിന്റെ സന്തോഷത്തിലാണ് മണിയന്‍. റാന്‍ഡം ആയി തെരഞ്ഞെടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി അദ്ദേഹം പറഞ്ഞു. 25,000 ദിര്‍ഹം സമ്മാനം ഇതുവരെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വിനിയോഗിക്കുന്നില്ല. തന്റെ സമ്പാദ്യത്തിലേക്ക് നിക്ഷേപിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇനിയും പങ്കെടുക്കുമെന്നും എല്ലാവരും ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ പരമാവധി ശ്രമിക്കൂ, അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുമോയെന്ന് നമുക്കറിയില്ല, മണിയന്‍ മോഹനന്‍ പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയില്‍ നാല് വിജയികളില്‍ ഒരാളാണ് മോഹനന്‍, ഓരോ വിജയിക്കും 25,000 ദിര്‍ഹം ലഭിച്ചു.മലയാളി സിവില്‍ എഞ്ചിനീയറായ തോമസ് ഗീവര്‍ഗീസ്, പൂനെയില്‍ സ്വദേശിയും ബിസിനസുകാരനായ സാജിദ് ഖാന്‍, മുഹമ്മദ് സാഹിര്‍ എന്നിവരായിരുന്നു. മറ്റുവിജയികള്‍.
ഓഗസ്റ്റ് പ്രമോഷന്‍ അവസാനിക്കുമ്പോള്‍, ബിഗ് ടിക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് ഭാഗ്യം പരീക്ഷിക്കാം. 26 വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ആഡംബര കാറുകളും ലഭിക്കും, ദി ബിഗ് സ്പിന്നില്‍ പങ്കെടുക്കുന്നവര്‍ക്ക് 1 മില്യണ്‍ ദിര്‍ഹം വരെ നേടാനുള്ള അവസരവും ഉണ്ട്. ഈ മാസത്തെ ഏറ്റവും വലിയ സമ്മാനം സെപ്റ്റംബര്‍ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും. ഭാഗ്യശാലി 15 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കാം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Kerala nurse wins Big Ticket prize on second attempt
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





