ഡാ മോനേ..., ഇനി അങ്ങോട്ട് പോകേണ്ട!; ചെറുതോണിയിലെ വൈറല്‍ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം തടഞ്ഞു
ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു

കട്ടപ്പന: ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ (cheruthoni) വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത സ്ഥലത്തു സഞ്ചാരികള്‍ അപകടത്തില്‍പെടാനുള്ള സാഹചര്യം കണക്കിലെടുത്താണു വനംവകുപ്പ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്.
അടുത്തിടെയാണ് ചെറുതോണി ഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവ ഒറ്റ ഫ്രെയിമില്‍ ലഭിക്കുന്ന പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. സഞ്ചാരിഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെ ഇവിടേക്ക് ഒട്ടേറെപ്പേരെത്തി.
പൈനാവില്‍നിന്ന് അശോകക്കവല റൂട്ടില്‍ മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെനിന്ന് 250 മീറ്റര്‍ കാല്‍നടയായി യാത്ര ചെയ്താണു മന്ത്രപ്പാറയില്‍ എത്തിയിരുന്നത്. മഴ പെയ്താല്‍, പാറയില്‍ നിന്നു വലിയ താഴ്ചയിലേക്കു തെന്നി വീഴാനുള്ള സാധ്യത കണക്കിലെടുത്താണു വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ചു നിരോധനമേര്‍പ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


