
മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം മുടങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്. വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഉടപെടല്‍.
വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്.
പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Chief Minister intervenes; Vinodini's financial assistance, including arrears, will be distributed soon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

അര്‍ജന്റീനയോട് തോറ്റ് ഇന്ത്യ പുറത്ത്; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്; ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

