കേന്ദ്രം അനുവദിച്ചില്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കി

യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
Last Updated :20 January 2024, 9:19 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സന്ദർശനം മാറ്റി വച്ചതെന്നാണ് റിപ്പോർട്ട്. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. 

യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര. 

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇ സന്ദർശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now