
ബൈക്കിലെത്തിയ രണ്ടുപേര്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയി?; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് സൂചന
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട ഓള് സെയിന്റ്സ് കോളജ് പരിസരത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള നാടോടി ബാലികയെ ഇനിയും കണ്ടെത്താനായിട്ടില്ല. ബ്രഹ്മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. രാത്രി 12 മണിക്ക് ശേഷം കടന്നുപോകുന്ന ബൈക്കില്‍ രണ്ടുപേര്‍ക്കൊപ്പം കുട്ടിയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കുട്ടിയെ കാണാതായതിന് സമീപത്തു നിന്നുള്ള സിസിടിവികളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. എയര്‍പോര്‍ട്ട് ഭാഗത്തേക്ക് വെച്ചിട്ടുള്ള സിസിടിവിയില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചു വരികയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്തെ മുഴുന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നില്‍നിന്നപ്പോള്‍ സ്കൂട്ടറില്‍ കുട്ടിയുമായി രണ്ടു പേര് പോകുന്നതു കണ്ടു എന്ന് ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു.
WHAT TO READ NEXT
തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പൊലീസ്
ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



