സിഇ മാര്‍ക്ക് നല്കുന്നതിനു മാനദണ്ഡം വേണം; വിശദ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ഉത്തരവ്
സി.ഇക്ക് നല്കുന്ന ഓരോ മാര്‍ക്കിന്റെയും കുറയ്ക്കുന്ന ഓരോ മാര്‍ക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സി.ഇ. മാര്‍ക്ക് മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ബാലാവകാശ കമ്മിഷന് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് സി.ഇക്ക് നല്കുന്ന ഓരോ മാര്‍ക്കിന്റെയും കുറയ്ക്കുന്ന ഓരോ മാര്‍ക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഉത്തരവ്.
ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദശം നല്കി. സര്‍ക്കാര്‍ മാനദണ്ഡം പുറപ്പെടുവിക്കുമ്പോള്‍ വിവേചനാധികാരം ഉപയോഗിച്ച് മാര്‍ക്ക് നല്‍കാനുള്ള അവസരം അധ്യാപകര്‍ക്ക് നല്‍കരുത്.
മാനദണ്ഡം സുതാര്യവും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന വിധത്തിലും ആയിരക്കണമെന്നും കമ്മീഷന് അംഗം കെ.നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


