ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമന്റെ മകൾ അമൃതയും ജെ മേഴ്സിക്കുട്ടിയമ്മയുടെ മകൻ ടിഎം സോഹനുമാണ് ഞായറാഴ്ച വിവാഹിതരായത്

അമൃതയും കൃഷ്ണരാജും വിവാഹവേളയിൽ തിലോത്തമനൊപ്പം, ടിഎം സോഹനും കാർത്തികയും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:39 am IST

News Now

കൊച്ചി; സംസ്ഥാന മന്ത്രിസഭയിൽ ഇന്നലെ വിവാഹാഘോഷങ്ങളുടെ ദിനമായിരുന്നു. രണ്ടു മന്ത്രിമാരുടെ മക്കളാണ് ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കടന്നത്. ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമന്റെ മകൾ അമൃതയും ജെ മേഴ്സിക്കുട്ടിയമ്മയുടെ മകൻ ടിഎം സോഹനുമാണ് ഞായറാഴ്ച വിവാഹിതരായത്. 

തിലോത്തമന്റേയും ഉഷ തിലോത്തമന്റേയും മകൾ അമൃതയും ചേർത്തല സ്വദേശി കൃഷ്ണരാജുമാണ് വിവാഹിതരായത്. സിജെ രാജീവന്റേയും ബീന നടേശിന്റേയും മകനാണ് കൃഷ്ണരാജ്. ചേർത്തല അശ്വിനി റസിഡൻസിലായിരുന്നു ചടങ്ങുകൾ. മേഴിസിക്കുട്ടിയമ്മയുടേയും സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറിപ്പിന്റേയും മകനായ ടിഎം സോഹൻ എസ്എസ് കാർത്തികയെയാണ് ജീവിതസഖിയാക്കിയത്. കുണ്ടറ സ്വദേശിയായ പി സുധാകരൻ പിള്ളയുടേയും ശ്രീദേവി അമ്മയുടേയും മകളാണ്. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലായിരുന്നു ചടങ്ങ്. 

മന്ത്രിമാരായ ജി സുധാകരൻ, ഡോ. തോമസ് ഐസക്, കെകെ ഷൈലജ, കടകംപള്ളി സുരേന്ദ്രൻ, എസി മൊയ്തീൻ, ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ എംഎൽഎമാരും എംപിമാരും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates