തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

അച്ചന്‍കോവിലാര്‍/ഫയല്‍
Last Updated :20 January 2024, 9:20 am IST

News Now

മാവേലിക്കര: തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാര്‍ തറാല്‍ വടക്കേതില്‍ ഉണ്ണികൃഷ്ണന്‍ (14) ആണ് രക്ഷപെട്ടത്.

വീട്ടില്‍നിന്നും സൈക്കിള്‍ ചവിട്ടാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും പോയത്. പിന്നീട് കടവില്‍ സൈക്കിള്‍ നിര്‍ത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇവര്‍ കടവിലേക്കെത്തിയ സൈക്കിളുകള്‍ കരയിലുണ്ടായിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates