
ചൊവ്വന്നൂരിലെ കൊലപാതകം സ്വവര്‍ഗരതിക്കിടെ; പ്രതി സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി
കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പൊലീസ്

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പൊലീസ്. മരിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊലീസിന്റെ സംശയം. 35 വയസ്സ് തോന്നിക്കും. കേസില്‍ പിടിയിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) സ്വവര്‍ഗാനുരാഗിയാണെന്നും സ്വവര്‍ഗരതിക്കായി ഇയാള്‍ സ്ഥിരമായി പലരേയും വീട്ടില്‍ കൊണ്ടുവരുമായിരുന്നുവെന്നും പൊലീസ് പറയുന്നു. മരിച്ചയാളുടെ തലയ്ക്കും മുഖത്തും ശക്തമായി അടിയേറ്റിട്ടുണ്ട്. മുന്‍പ് സ്വവര്‍ഗ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചയാളെ ഇയാള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
ചൊവ്വന്നൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. മുറിയില്‍ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാര്‍ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയില്‍ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. ചുറ്റും തുണികളിട്ട് കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനിടയില്‍ പൊലീസ് രാത്രി ഏഴരയോടെ തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്നാണ് സണ്ണിയെ പിടികൂടിയത്. തൃശൂരിലെ വസ്ത്ര വില്പനശാലയില് സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മറ്റ് രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
chowannur murder case updation,Murder during homosexuality
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ; കൊല്ലപ്പെട്ടവരുമായി രണ്ടുമാസത്തെ പരിചയമെന്ന് മൊഴി


