
വിശ്രമിക്കാന്‍ പന്തല്‍, ഭക്തര്‍ക്കായി പ്രത്യേകം സംവിധാനങ്ങള്‍; ആറ്റുകാല്‍ പൊങ്കാലയക്കെത്തുന്നവര്‍ക്ക് വാതില്‍ തുറന്ന് പള്ളിയും മസ്ജിദും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുവര്‍ക്ക് സൗകര്യങ്ങളൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാണിച്ച് പാളയം ജുമ മസ്ജിദും സെന്റ് ജോസഫ് ചര്‍ച്ചും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കിയാണ് പാളയം മാതൃകയായത്.
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തില്‍, പൊങ്കാലയ്ക്കെത്തുന്ന സഹോദരിമാര്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച ആതിഥേയത്വം നല്‍കണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
മസ്ജിദില്‍ പൊങ്കാലയ്ക്കായി ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രാവിലെ കുളിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ക്കുമടക്കം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. കൂടാതെ പൊള്ളുന്ന ചൂടിനിടെ വിശ്രമിക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ കമ്യൂണിറ്റി ഹാളായിരുന്നു തുറന്ന് നല്കിയിരുന്നതെങ്കില് ഇത്തവണ പ്രത്യേക പന്തല്‍ തന്നെ ഒരുക്കി. പള്ളിക്ക് സമീപം പൊങ്കാലയടുപ്പ് നിരത്തി കാത്തിരുന്നവര്‍ക്ക് നോമ്പ് കഞ്ഞി, ചായ, സ്നാക്സ് തുടങ്ങി ഭക്ഷണവും 24 മണിക്കൂറും കുടിവെള്ളവുമെല്ലാം ഒരുക്കിയിട്ടുണ്ട്.
പൊങ്കാല പ്രമാണിച്ച് തൊട്ടടുത്ത സെന്റ് ജോസഫ് പള്ളിയിലും കുടിവെള്ളവും വിശ്രമസൗകര്യങ്ങളും ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ കൂട്ടായ്മയാണ് തയാറാക്കിയിരിക്കുന്നത്.നഗരത്തിലുടനീളം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഭക്ഷണം, വെള്ളം, മോര്, പഴങ്ങള്‍, ജ്യൂസ് ഉള്‍പ്പടെ നല്‍കുന്നുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Church and mosque open their doors to those who come to Attukal Pongalayam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് തെറ്റ്; രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ
