
രാത്രി വാതില്‍ മുട്ടിയ സംവിധായകന് കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്കര്‍
പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്സ് ചെയ്യണമെന്ന് സംവിധായകന് പറഞ്ഞു

സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സ്വര ഭാസ്കര്‍. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന് രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സ്വരയുടെ വെളിപ്പെടുത്തല്‍. തനു വെഡ്സ് മനു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം.
''തനു വെഡ്സ് മനുവിന് തൊട്ടുപിന്നാലെയായിരുന്നു. എന്റെ വലിയ സിനിമ. ഞാനായിരുന്നു ആ സിനിമയിലെ നായിക. 56 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യം അയാള്‍ എന്നോട് പറഞ്ഞത് സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണം എന്നാണ്. പിന്നീട് അയാള്‍ എന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ മാന്യമായാണ് പ്രതികരിച്ചത്'' താരം പറയുന്നു.
ചിത്രത്തില്‍ സ്വരയും നായകനും തമ്മിലുള്ളൊരു പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്സ് ചെയ്യണമെന്ന് സംവിധായകന് പറഞ്ഞുവെന്നും താരം പറയുന്നു. ''ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം നടനേയും കാമറാമാനേയും വിളിക്കാന്‍ പറഞ്ഞു. എല്ലാവര്ക്കും ഒരുമിച്ച് ചെയ്യാം. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ'' താരം പറയുന്നു.
''പിന്നെ ഞാന്‍ കാണുന്നത് സംവിധായകനും കാമറമാനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതാണ്. ഒരു കുപ്പിയുടെ പകുതി അവര്‍ തീര്‍ത്തിരുന്നു. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ. എങ്ങനെയാണ് 20 കളുടെ തുടക്കത്തിലുള്ളൊരു കൊച്ചു പെണ്‍കുട്ടി രണ്ട് മദ്യപര്‍ക്കൊപ്പം റിഹേഴ്സ് ചെയ്യുക? എനിക്കാകെ പേടിയായി. ഞാന്‍ അവിടെ നിന്നും പോയി''സ്വര പറയുന്നു.
''രാത്രി സംവിധായകന് എന്റെ മുറിയില്‍ വാതില്‍ മുട്ടി. അയാള്‍ ആവര്‍ത്തിച്ച് വാതിലില്‍ ശക്തിയായി മുട്ടി. വാതില്‍ പൊളിഞ്ഞു വീഴുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്നോട് ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അയാള്‍ തെറി പറയുകയും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഞാന്‍ അയാളുടെ മുഖത്ത് നോക്കി നോ പറഞ്ഞു. നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് കൂടുതലൊന്നും ചെയ്യാനായില്ല. അയാള്‍ ആ സിനിമയുടെ സംവിധായകനായിരുന്നു'' എന്നും സ്വര പറയുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Swara Bhasker recalls a drunk director knocking her door and insisting for a hug.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു, രണ്ട് തവണ ഐവിഎഫ് നടത്തി; വെളിപ്പെടുത്തി സ്വര ഭാസ്കര്‍

'ടേക്ക് എന്ന് പറയുമ്പോള്‍ കേട്ടത് മമ്മൂക്കയുടെ കൂര്‍ക്കം വലിയാണ്'; ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് കരുതി: ഉര്‍വശി



