'കാലവും കോലവും മാറുന്നതിനനുസരിച്ച് സംഘിയായും സുഡാപ്പിയായും മുദ്ര കുത്തും'; സിഐയെ പിന്തുണച്ച് ഭാര്യയുടെ കുറിപ്പ്

സംഭവത്തില്‍ പിന്നാലെ സുമേഷ് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ci-sumeshe-sudhakaran-backlash-wife-neenu-jabbar-supports
സിഐ സുമേഷ്, നീനു ജബ്ബാര്‍ Source by : ഫെയ്ബുക്ക്
Last Updated :15 May 2025, 10:43 am IST

കൊച്ചി: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ ലഹരിവിരുദ്ധ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരനെ പിന്തുണച്ച് ഭാര്യ നീനു ജബ്ബാറിന്റെ കുറിപ്പ്.

സമ്മേളണം പൊലീസ് അലങ്കോലപ്പെടുത്തിയെന്നും സുമേഷ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഗോഷ്ടി കാണിച്ചെന്നുമാണ് ആരോപണം. സംഭവത്തില്‍ പിന്നാലെ സുമേഷ് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുമേഷിനെ പിന്തുണച്ചുള്ള ഭാര്യയുടെ കുറിപ്പ്.

'കാലവും കോലവും മാറുന്നതിനനുസരിച്ച് സംഘിയും സുഡാപ്പിയെന്നും മുദ്ര കുത്തിക്കലുണ്ടാകുമെന്നും അതൊക്കെ ഏറ്റുവാങ്ങാന്‍ സര്‍വീസ് ജീവിതം മൂന്നോട്ട് അങ്ങനെ കിടക്കുന്നു' എന്നുമാണ് കുറിപ്പ്. അവസാന ശ്വാസം വരെ ആത്മാര്‍ത്ഥമായി ജോലിചെയ്യാന്‍ മനക്കരുത്തോടെ കൂടെ ഉണ്ടാവും എന്നും കുറിപ്പിലുണ്ട്. പ്രതിഷേധിച്ചവര്‍ക്ക് നേരെ കാമാറ നോക്കി ചിരിച്ച സംഭവത്തെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

'പിന്നെ ചിരി, അതിപ്പോ അര്‍ഹിക്കുന്നവര്‍ക്ക് അതിനനുസരിച്ച് അവനവന്റെ ഇഷ്ടം പോലെ കൊടുക്കാം.എങ്ങനെ ചിരിക്കണം എന്നൊന്നും ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല' എന്നും നീനു ജബ്ബാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം

കാലവും കോലവും മാറുന്നതിനനുസരിച്ച് സംഘിയും സുഡാപ്പിയെന്നും മുദ്ര കുത്തിക്കല്‍ ഉണ്ടാവും. അതൊക്കെ ഏറ്റുവാങ്ങാന്‍ സര്‍വീസ് ജീവിതം മൂന്നോട്ട് അങ്ങനെ കിടക്കുന്നു .ഒരു വിധത്തിലും ഉള്ള വിരട്ടല്‍ വേണ്ട. ഇതുവരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തുപോന്നു, ഇനിയും അവസാന ശ്വാസം വരെ അതങ്ങനെ തുടരാന്‍ എന്നും മനക്കരുത്തോടെ കൂടെ ഉണ്ടാവും ??????.

പിന്നെ ചിരി, അതിപ്പോ അര്‍ഹിക്കുന്നവര്‍ക്ക് അതിനനുസരിച്ച് അവനവന്റെ ഇഷ്ടം പോലെ കൊടുക്കാം.എങ്ങനെ ചിരിക്കണം എന്നൊന്നും ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല... - എന്ന് സ്വന്തം ഭാര്യ നീനു ജബ്ബാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now