'കെ എസ് യു വടക്കന്‍ മേഖല ക്യാമ്പ് നടത്താന്‍ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടു'; പരിഹാസവുമായി എസ്എഫ്‌ഐ

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്

sfi
കെ എസ് യു ക്യാമ്പിലെ കൂട്ടയടി; ആർഷോ ടിവി ദൃശ്യം
Edited by :jayakumarna
Last Updated :26 മേയ് 2024, 12:42 pm IST

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ പരിഹാസവുമായി എസ്എഫ്‌ഐ. ഫെയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരിഹാസം. തെക്കന്‍ മേഖല ക്യാമ്പിന് ശേഷം വടക്കന്‍ മേഖല ക്യാമ്പ് നടത്താന്‍ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടു എന്ന് ആര്‍ഷോ കുറിച്ചു.

ആർഷോയുടെ കുറിപ്പ്

ആർഷോയുടെ കുറിപ്പ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കെഎസ് യു തെക്കന്‍ മേഖലാ ശിബിരമാണ് നടന്നു വന്നിരുന്നത്.

കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പുി ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now