പുറംവേദനയ്ക്ക് ആശുപത്രിയിലെത്തി; ശസ്ത്രക്രിയയ്ക്കിടെ ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ദുരൂഹതയെന്ന് കുടുംബം

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി

അലീന
Last Updated :20 January 2024, 9:21 am IST

തിരുവനന്തപുരം; പുറംവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റാ ഭവനിൽ സെൽവരാജിന്റെയും അനിതയുടെയും മകൾ അലീന(13) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. 

നട്ടെല്ലിന്റെ വളവ് കാരണമുള്ള പുറംവേദനയെത്തുടർന്നാണ് അലീന ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് വ്യാഴാഴ്ചയാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾ പരാതി നൽകി.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നെല്ലിമൂട് സെയ്‌ന്റ് ക്രിസോസ്‌റ്റം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now