
ഉച്ചവരെ അല്ല, ഇനി സ്കൂളുകളിൽ വൈകിട്ടുവരെ ക്ലാസ്; ഡിസംബറിൽ നടപ്പാക്കും; സർക്കാർ പരിഗണനയിൽ
ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു

ഒന്നര വർഷം നീണ്ട അടച്ചിടലിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവർത്തനം. രണ്ടു ബാച്ചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണുള്ളത്. എന്നാൽ സ്കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു.
പാഠഭാഗങ്ങൾ തീർക്കാനാവുന്നില്ലെന്ന് പരാതി
ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്. നാളെ നടക്കുന്ന യോഗത്തിൽ തുടർചർച്ചകൾ നടക്കും. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്.
പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് യോഗത്തിൽ വിലയിരുത്തി. നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



