
പടിക്കെട്ടിന് സമീപം മൂര്‍ഖന്‍; അറിയാതെ താഴേക്കിറങ്ങിയ കുഞ്ഞിനെ കൊത്താനാഞ്ഞ് പാമ്പ് ( വീഡിയോ)
അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടാകുന്നത്
വീടിന്റെ പടിക്കെട്ടിന് സമീപത്തുകൂടി പോയിരുന്ന മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ പിഞ്ചു ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തി വിടര്‍ത്തി കൊത്താനാഞ്ഞ പാമ്പിന്റെ മുന്നില്‍ നിന്നും അമ്മയുടെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഉള്‍ക്കിടിലമുണ്ടാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടാകുന്നത്.
താഴേക്ക് ശ്രദ്ധിക്കാതെ കുട്ടി പാമ്പിന്റെ തൊട്ടുമുന്നിലൂടെ താഴേക്ക് ഇറങ്ങുന്നു. പിന്നോട്ടു വഴുതിമാറിയ പാമ്പ് കുട്ടിയെ കൊത്താനായി പത്തി വിടര്‍ത്തി എത്തുന്നു. ഇതുകണ്ട കുട്ടി പേടിച്ച് പാമ്പിന് സമീപത്തുകൂടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നു. ഉടനടി അമ്മ അവസരോചിതമായി കുട്ടിയെ പൊക്കിയെടുത്ത് രക്ഷിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






