കോഴിക്കോട് ചകിരി ഫാക്ടറിക്ക് തീപിടിച്ചു

അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്.

തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:18 am IST

കോഴിക്കോട്: താമരശേരി കൂടത്തായി ചുണ്ടകുന്നില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. മുക്കത്തുനിന്നും നരിക്കുനിയില്‍നിന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.

അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്. കൂടത്തായി സ്വദേശി ഡോ. അനീസ് എന്നയാളുടേതാണ് ഫാക്ടറി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now