പാട്ടുകേട്ടുകൊണ്ട് ട്രാക്ക് മുറിച്ചുകടന്നു; ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കരുനാഗപ്പള്ളി ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്.

College Student Loses Life in Fatal Railway Crossing Incident
ഗാര്‍ഗി ദേവി
Edited by :Amal Joy
Last Updated :23 ഒക്ടോബർ 2025, 5:17 pm IST

കൊല്ലം: ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്.

രാവിലെ കോളജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം പ്ലാറ്റ്ഫോമിലേക്ക് എത്തിയ എറണാകുളം കൊല്ലം മെമു തട്ടിയാണ് അപകടം സംഭവിച്ചത്.

മെമു കടന്നുപോയപ്പോള്‍ ഹെഡ് സെറ്റ് ഉപയോഗിച്ചുകൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്.

News Now

Summary

Karunagappally: College Student Loses Life in Fatal Railway Crossing Incident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates