
നിര്‍ത്തിയിട്ട ബൈക്കിലേക്ക് സ്വകാര്യ ബസ് ഇടിച്ചു; ബൈക്ക് യാത്രികന് മരിച്ചു
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന് മകന് മിഥുന്(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലക്കുടി: കൂടപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പൊരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ വടക്കന്‍ വീട്ടില്‍ അജിയുടെ മകന് ഡെല്‍ജോ(19)ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന് മകന് മിഥുന്(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടപ്പുഴ വര്‍ക്ക് ഷോപ്പ് ജംങ്ഷനില്‍ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം. ഡെല്‍ജോയുടെ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന സ്വകാര്യ ബസിടിച്ചായിരുന്നു അപകടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെല്‍ജോയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മിഥുനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Related News


സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

