
മന്ത്രി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി

കൊല്ലം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനാണ് ഗണേഷ്കുമാറിനെതിരെ പരാതി നല്‍കിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും മര്‍ദനത്തെ തുടര്‍ന്ന് സഹായത്തിനായി 112ലേക്ക് വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം.
മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരില്‍ കണ്ടതായും തുടര്‍ന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് ഡിജിപിക്ക് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് യദു കൃഷ്ണന്റെ ആവശ്യം. ഗണേഷ് കുമാറും സ്റ്റാഫും ചേര്‍ന്ന് ഭാര്യ ബിന്ദുവിനെ ആക്രമിച്ചെന്നും പരാതി പറയുന്നു. മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും യദു കൃഷ്ണന് പരാതിയില്‍ ആവശ്യപ്പെടുന്നു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന് രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്യു പരാതിയുമായി രംഗത്തെത്തിയത്. ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യില്‍ ഉണ്ടെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പ്രതികരിച്ചിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Complaint to DGP against Minister Ganesh Kumar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



