
താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന; ഗതാഗതനിരോധനം തുടരും, മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക.
WHAT TO READ NEXT
സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്.
26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാന്‍ അനുവദിച്ചു.
ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചുരം അടച്ചു. ഇന്ന് രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Complete safety inspection at Thamarassery Pass today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ആദ്യ സന്ദര്‍ശനം, ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ; ഭൂഗര്‍ഭ പൈപ്പ് ലൈനുകളിൽ പരിശോധന, കനത്ത സുരക്ഷ, ഷീ ജിന്‍പിങ് സഞ്ചരിക്കുന്ന കാര്‍ ഏത്?

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം

