
'ഫ്ളാഷ് ലൈറ്റും കൂക്കിവിളിയും'; കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറിക്കി
തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.
കല്ലന്‍പാറയിലെ വനമേഖലയില്‍ ഒരു ഫ്ളാഷ്ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായുള്ള സംശയം രൂപപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഇവരുടെ വാഹനം മലയുടെ അടിഭാഗത്തുണ്ടായിരുന്നു. ഈ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വനമേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നത്. വൈകുന്നേരമായിരിക്കാം ഇവര്‍ മലയില്‍ കയറിയിട്ടുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
kerala news:The students stranded at Kallanpara have been rescued
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



