
കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങി, ഡബിള്‍ ബെല്ലടിച്ച് യാത്രക്കാരന്‍; ഡ്രൈവര്‍ മാത്രമായി 18 കിമീ
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആർടിസി ബസിലാണ് സംഭവം
അടൂർ: ഡ്രൈവർ മാത്രമായി കൊട്ടാരക്ക സ്റ്റാൻഡിൽ നിന്ന് അടൂർ വരെ ഓടി കെഎസ്ആർടിസി ബസ്. കൊട്ടാരക്കര സ്റ്റാൻഡിൽ വെച്ച് യാത്രക്കാരിൽ ഒരാൾ ബെല്ലടിച്ചതോടെയാണ് കണ്ടക്ടർ ഇല്ലാതെ ബസ് 18 കിലോമീറ്റർ പോയത്.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആർടിസി ബസിലാണ് സംഭവം. കണ്ടക്ടർ കൊട്ടാരക്കര സ്റ്റാൻഡിൽ ശൗചാലയത്തിൽ കയറിയ സമയത്താണ് ഡ്രൈവർ ഇത് അറിയാതെ യാത്രക്കാരിൽ ആരുടേയോ ഡബിൾ ബെല്ലടി കേട്ട് ബസ് എടുത്തത്.
കണ്ടക്ടർ ശൗചാലയത്തിൽ നിന്ന് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയത് അറിയുന്നത്. പിന്നാലെ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് കണ്ടക്ടർ മറ്റൊരു ബസിൽ അടൂരിലെത്തി. ഇതിന് ശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. അടൂരേക്ക് കണ്ടക്ടർ എത്തുന്നത് വരെ യാത്രക്കാർ ക്ഷമയോടെ ബസിൽ കാത്തിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



