
News Now
ന്യൂഡല്ഹി: ലോക്സഭയില് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല് ഗാന്ധിക്ക് ഐക്യദാര്ഢ്യവുമായി കോണ്ഗ്രസ് പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല്. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയില് ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാല് അറിയിച്ചു. ഏപ്രില് 15 മുതല് ഏപ്രില് 30 വരെ ജില്ലാടിസ്ഥാനത്തില് ജയില് നിറയ്ക്കല് സമരവും നടത്തുമെന്ന് വേണുഗോപാല് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
അദാനി വിഷയത്തില് പ്രധാനമന്ത്രിക്ക് യൂത്ത് കോണ്ഗ്രസ്, എന് എസ് യു പ്രവര്ത്തകര് കൂട്ടത്തോടെ കത്തയക്കും.പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനം ബിജെപി അദാനിക്ക് സമര്പ്പിച്ചിരിക്കുകയാണെന്ന് കെ സി വേണുഗോപാല് വിമര്ശിച്ചു. ഔദ്യോഗിക വസതി നഷ്ടപ്പെട്ടതില് രാഹുലിന് ദുഃഖമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്കെതിരായ വിധിയില് അപ്പീല് എപ്പോള് നല്കണമെന്ന് ലീഗല് ടീം തീരുമാനിക്കുമെന്നും വൈകാതെ അപ്പീല് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഉപതെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ല. വയനാട്ടിലെ ജനങ്ങള് രാഹുലിനെതിരായ നടപടിയില് പ്രകോപിതരാണ്. ഉപതെരഞ്ഞെടുപ്പ് എന്തിനെന്നാണ് വയനാട്ടിലെ ജനങ്ങള് ചോദിക്കുന്നത്. രാഹുലിനെതിരായ കേസ് നടത്തുന്നതില് കോണ്ഗ്രസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ബിജെപിയെ സഹായിക്കാന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഈ വാര്ത്ത കൂടി വായിക്കൂ 'ഈ വീട്ടിലെ ഓര്മ്മകള്ക്ക് കടപ്പാട് ജനങ്ങളോട്'; വസതി ഒഴിയുമെന്ന് രാഹുല് ഗാന്ധി
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







