
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ആലപ്പുഴ : മുതിര്ന്ന കോണ്ഗ്രസ് നേതാവും കെപിസിസി മുന് ജനറല് സെക്രട്ടറിയുമായ സി ആര് ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു.
കായംകുളം നഗരസഭാ മുന് അധ്യക്ഷന്, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്മാന് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. കായംകുളം, അരൂര് നിയമസഭാ സീറ്റുകളില് നിന്ന് കോണ്ഗ്രസ് സ്ഥാനാര്ഥിയായി മത്സരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര ചക്കാലയില് കുടുംബാംഗമാണ്. ഗിരിജാ ജയപ്രകാശ് ആണ് ഭാര്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


