
News Now
ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ
10 ലക്ഷം കൈക്കൂലി ആരോപണം; തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സിലറുടെ വീട്ടില് വിജിലന്സ് റെയ്ഡ്

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കം; ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന; ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം
കൊച്ചി: കോൺഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പിടി പോളിനെ (61) ആണ് ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.
ഉച്ചയ്ക്ക് 12.30നാണ് പോൾ ഹോട്ടലിൽ മുറിയെടുത്തത്. തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപിച്ചാണു പോൾ മുറിയിലേക്കു പോയത്. മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നില്ല. 3.15ന് അദ്ദേഹത്തെ കാണാൻ അങ്കമാലിയിൽ നിന്ന് ഒരാൾ എത്തി. മുറിയിൽ എത്തിയ സന്ദർശകൻ കാണുന്നത് മുറിയിൽ ചലനമറ്റ് കിടക്കുന്ന പോളിനെയാണ്. തുടർന്ന് സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽനിന്നു ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എംജി ടൗൺ ഹാളിനു സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു. ടൗൺ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്. മരണവിവരം അറിഞ്ഞ് എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരടക്കം ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തി. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായ പോൾ നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടർ തൊഴിലാളി ക്ഷേമിനിധി ബോർഡ് അംഗവുമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ

