
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കൂട്ടയടി; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; അസഭ്യവർഷം, കസേരയേറ്
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കൂട്ടയടി; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; അസഭ്യവർഷം, കസേരയേറ്

പത്തനംതിട്ട: തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗൺ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. വൈഎംസിഎ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേർന്നത്.
യോഗം ആരംഭിച്ചത് മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തർക്കത്തിലേക്കും അസഭ്യവർഷത്തിലേക്കും നീളുകയായിരുന്നു. പിന്നീട് കൈയാങ്കളിക്കും കസേരയേറിനും കാരണമായി. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. യോഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ബലമായി പുറത്താക്കി. പിരിച്ചുവിട്ട കമ്മറ്റിയുടെ പ്രസിഡന്റ് അടക്കമുള്ള പ്രവർത്തകർ സിപിഎമ്മിൽ ചേരുമെന്നും സൂചനയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം
Related News


റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന
