എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥി

സമരാ​ഗ്നിക്ക് ഇന്ന് സമാപനംSource by : ഫെയ്സ്ബുക്ക്
Last Updated :1 March 2024, 9:22 am IST

News Now

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.

ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കൂടിയായിരുന്നു യാത്ര.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമരാ​ഗ്നിയുടെ ഭാ​ഗമായി തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും അറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates