
സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു ; അധ്യാപികയ്ക്ക് ദാരുണാന്ത്യം
കണ്ടെയ്നര്‍ ലോറി സ്കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു
മലപ്പുറം : സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്.
ഗുരുതര പരിക്കേറ്റ ഇതേ സ്കൂളിലെ അധ്യാപിക പൊയിലിശ്ശേരി ജയമന്ദിരത്തില്‍ ലതയെ( 42) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍ നിന്നും മടങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
കണ്ടെയ്നര്‍ ലോറി സ്കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ ദേഹത്ത് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
