
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

കൊച്ചി: കോടതിയലക്ഷ്യകേസില് വി 4 കൊച്ചി നേതാവ് നിപുണ് ചെറിയാന് കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്കു വിധിക്കും.
കോടതിയെ അപകീര്ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി ഫെയ്സ്ബുക്ക് പേജില് പോസ്റ്റ് ചെയ്തതിനാണ് നിപുണിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി4 കൊച്ചിയുടെ പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്.
നേരത്തെ നിപുണ് കോടതിയില് ഹാജരാകാന് എത്തിയപ്പോള് ഒപ്പമുള്ള പാര്ട്ടി പ്രവര്ത്തകരേയും പ്രവേശിപ്പിക്കണമെന്നു നിര്ബന്ധം പിടിച്ചത് വാര്ത്തയായിരുന്നു. സുരക്ഷാ കാരണങ്ങളാല് ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര് അറിയിക്കുകയായിരുന്നു. കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര് കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന് നിപുണ് തയ്യാറായിരുന്നില്ല.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



